kavil-unnikrishnan-
കാവിൽ ഉണ്ണികൃഷ്ണ വാര്യ‌‌ർ

പറവൂർ: സോപാനസംഗീതം അഭ്യസിച്ച സ്കൂൾ വിദ്യാർത്ഥികൾ മുതൽ ശാസ്ത്രജ്ഞൻ വരെയുള്ള ഇരുപത്തിയെട്ട് പേരുടെ അരങ്ങേറ്റം നാളെ വൈകിട്ട് 6ന് പറവൂർ പെരുവാരം മഹാദേവ ക്ഷേത്രസന്നിധിയിൽ നടക്കും. പാരമ്പര്യ സോപാന സംഗീതജ്ഞനും വീരശൃംഖല ജേതാവുമായ കാവിൽ ഉണ്ണിക്കൃഷ്ണ വാര്യരുടെ ശിഷ്യരാണ് അരങ്ങേറ്റം കുറിക്കുന്നത്. ജീവിതത്തിന്റെ വിവിധ തുറകളിൽപ്പെട്ട ഇരുപത്തിയെട്ട് കലാകാരന്മാരുടെ ഒന്നിച്ചുള്ള അരങ്ങേറ്റം സോപാന സംഗീത മേഖലയിലെ അപൂർവ അനുഭവമാകും.