കളമശേരി: ഗാർഹിക പീഡനങ്ങൾക്കെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി ഇരുനൂറോളം വിദ്യാർത്ഥിനികളും മുപ്പതോളം അദ്ധ്യാപകരും പങ്കെടുത്ത മെഗാതിരുവാതിര പ്രിൻസിപ്പൽ പ്രൊഫ. ഡോ. പ്രമദ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കളമശേരി സെന്റ് പോൾസ് കോളജിലെ വിമൻസ് സെൽ ഡാൻസ് ക്ലബ്, സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ എന്നിവരുടെ സഹകരണത്തോടെയായിരുന്നു മെഗാതിരുവാതിര. സ്റ്റാഫ് കോ ഓർഡിനേറ്റർമാരായ ജിക്സി ജോസഫ്, എം. ശ്രുതി, സ്റ്റുഡന്റ് കോ ഓർഡിനേറ്റർമാരായ പാർവതി ആർ. നായർ, ജെ. ദേവിക എന്നിവർ നേതൃത്വം നൽകി.