കൊച്ചി: കേരള ഇൻസോൾവൻസി പ്രൊഫഷണൽ ഫോറം സംഘടിപ്പിക്കുന്ന പാപ്പരത്ത നിയമത്തെക്കുറിച്ചുള്ള സമ്മേളനം പാലാരിവട്ടം റിനൈയിൽ 30ന് നടക്കും. രാവിലെ 9.30ന് ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്യും.

ഐ.ബി.ബി.ഐ എക്‌സിക്യുട്ടീവ് ഡയറക്ടർ ജിതേഷ് ജോൺ, എസ്. നരസിംഹപ്രസാദ് എന്നിവർ വിശിഷ്ടാതിഥികളാകും. എസ്.ഐ.ബി ഡയറക്ടർ ജോർജ് കോര, സെന്തിൽകുമാർ എന്നിവർ സംസാരിക്കും. അഡ്വ. നിപുൻ സിംഗ്വി, അഡ്വ. അവിനാശ് കൃഷ്ണൻ രവി എന്നിവർ പ്രബന്ധം അവതരിപ്പിക്കും.