വൈറ്റില: ടോക്ക് എച്ച് പബ്ലിക് സ്‌കൂളിലെ ഓണാഘോഷം 'ആരവം 2025' ടോക്ക് എച്ച് ബാലജനസഖ്യത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ഡോ.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് ചിറ്റൂർ ഗോപി മുഖ്യാതിഥിയായി.
ടോക്ക് എച്ച് സ്ഥാപനങ്ങളുടെ പ്രസിഡന്റ് സി.എസ്. വർഗീസ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ടെസി ജോസ് കെ. ഓണാശംസകൾ നേർന്നു. ടോക്ക് എച്ച് കൊച്ചിൻ ട്രസ്റ്റ് തയ്യൽ സ്ഥാപനത്തിലെ കുട്ടികൾ നിർമ്മിച്ച വസ്ത്രങ്ങൾ ഉൾപ്പെടുത്തി ഫാഷൻഷോയും അരങ്ങേറി.