nayathode

അങ്കമാലി: റെഡ് കെയർ കനിവ് പാലിയേറ്റീവിന്റെ അഞ്ചാമത് വാർഷികാഘോഷം കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റി ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ജോ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈദ്യശാസ്ത്ര രംഗത്തെ ഡോക്ടർമാർ, നഴ്‌സുമാർ, ആശ പ്രവർത്തകർ എന്നിവരുൾപ്പെടെ 25 ആതുരസേവകരെ മൊമന്റോ നൽകി ആദരിച്ചു. പത്രവിതരണ രംഗത്ത് അരനൂറ്റാണ്ടുകാലം സേവനം ചെയ്ത കെ.പി. ഏല്യാസിനെയും ചടങ്ങിൽ അനുമോദിച്ചു. തുടർന്ന്, വയോധികർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. റെഡ്‌കെയർ പാലിയേറ്റീവ് പ്രസിഡന്റ് ടി.വൈ. ഏല്യാസ് അദ്ധ്യക്ഷനായി. അഡ്വ. കെ.കെ. ഷിബു, കെ.പി. റെജീഷ്, എം.പി. സേതുമാധവൻ, കൗൺസിലർ രജനി ശിവദാസൻ തുടങ്ങിയവർ എന്നിവർ സംസാരിച്ചു.