പറവൂർ: ശ്രീനാരായണഗുരുദേവന്റെ 171-ാം ജയന്തി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിക്കുമെന്ന് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി ദിവ്യജ്യോതി പര്യടന സമ്മേളനം ഇന്ന് വൈകിട്ട് 5ന് യൂണിയൻ ഓഡിറ്റേറിയത്തിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു മുഖ്യാതിഥിയാകും. മേഖലാതല മത്സര വിജയികൾക്കുള്ള സമ്മാനം പറവൂർ നഗരസഭാ വൈസ് ചെയർമാൻ എം.ജെ. രാജു വിതരണം ചെയ്യും. യോഗം കൗൺസിലർ ഇ.എസ്. ഷീബ മുഖ്യപ്രഭാഷണവും യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ് ഗുരുദേവ സന്ദേശവും എം.പി. ബിനു അനുഗ്രഹപ്രഭാഷണവും ഡി. ബാബു അഭിരുചി പരീക്ഷ സർട്ടിഫിക്കറ്റ് വിതരണവും നടത്തും. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി, ശ്രീനാരായണ പെൻഷണേഴ് കൺസിൽ സംസ്ഥാന ജോയിന്റെ സെക്രട്ടറി ഐഷ രാധാകൃഷ്ണൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ടി.എം. ദിലീപ്, വി.പി. ഷാജി, കെ.ബി. സുഭാഷ്, യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതിഅംഗം അഖിൽ ബിനു, വനിതാസംഘം യൂണിയൻ സെക്രട്ടറി ബിന്ദു ബോസ്, വൈദികയോഗം സെക്രട്ടറി ബിബിൻരാജ് ശാന്തി, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് കെ.എസ്. അഭിഷേക്, സൈബർസേന യൂണിയൻ ചെയർമാൻ സുധീഷ് വള്ളുവള്ളി, എംപ്ളോയീസ് ഫോറം ചെയർമാൻ എം.ആർ. സുദർശനൻ, ആഘോഷ കമ്മിറ്റി ചെയർമാൻ എം.കെ. ആഷിക്, അംഗം ടി.പി. രാജേഷ്, എം.എഫ്.ഐ കോ ഓർഡിനേറ്റർ വി.എൻ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിക്കും. ശ്രീനാരായണ ജ്യോതി പര്യടനം യൂണിയനിലെ 72 ശാഖകളിലും 29 മുതൽ സെപ്തംബർ 2 വരെ നടക്കും.
ദിവ്യജ്യോതി വരവേൽപ്പ്
ഗുരുദേവൻ ജ്വലിപ്പിച്ച ആലുവ അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽ നിന്ന് ഉച്ചയ്ക്ക് 2.30 ന് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ദിവ്യജ്യോതി തെളിച്ച് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമന് കൈമാറും. തുടർന്ന് യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ ഏറ്റുവാങ്ങി നിരവധി യൂത്ത്മൂവ്മെന്റ് അത്‌ലറ്റുകളുടെയും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ പറവൂർ മുനിസിപ്പൽ കവലയിൽ എത്തിക്കും. യൂണിയൻ, പോഷകസംഘടന, ശാഖായോഗം എന്നിവയുടെ ഭാരവാഹികളും ഗുരുദേവഭക്തരും ചേർന്ന് സ്വീകരിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയിൽ നഗരത്തിലൂടെ യൂണിയൻ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കും. തുടർന്ന് ജ്യോതി പര്യടന ഉദ്ഘാടനം നടക്കും.
ഘോഷയാത്രയും സമാപനവും 7ന്
ജയന്തിദിന സാംസ്കാരിക ഘോഷയാത്രയും സമാപന സമ്മേളനവും സെപ്തംബർ 7ന് വൈകിട്ട് അഞ്ചിന് പഴയ യൂണിയൻ ഓഡിറ്റോറിയത്തിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയും ഹൈബി ഈഡൻ എം.പി ജയന്തിദിന സന്ദേശവും നൽകും. യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി, പറവൂർ നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ, പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ, കൺസിലർ രഞ്ജിത്ത് മോഹൻ തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് മൂന്നിന് യൂണിയൻ ആസ്ഥാനത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര നഗരംചുറ്റി പഴയ യൂണിൻ ഓഫീസ് ഗ്രൗണ്ടിൽ സമാപിക്കും. വാദ്യമേളങ്ങൾ, കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ എന്നിവ അകമ്പടിയേകും. ഘോഷയാത്രക്ക് യൂണിയൻ ഭാരവാഹികൾ നേതൃത്വം നൽകും. വാർത്താസമ്മേളനത്തിൽ യൂണിയൻ ഭാരവാഹികളായ സി.എൻ. രാധാകൃഷ്ണൻ, ഷൈജു മനയ്ക്കപ്പടി, പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, ഡി. പ്രസന്നകുമാർ, വി.എൻ. നാഗേഷ് തുടങ്ങിയവർ പങ്കെടുത്തു.