അങ്കമാലി: വിപഞ്ചിക സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രൊഫ.എം.കെ. സാനു അനുസ്മരണവും വിക്ടർ ഹ്യൂഗോയുടെ ലെസ് മിസറബിൾ എന്ന കൃതിയുടെ പരിഭാഷ പാവങ്ങളുടെ വായനയും നടത്തി. കഥാകൃത്ത് സുരേഷ് കീഴില്ലം ഉദ്ഘാടനം ചെയ്തു. പി.ബി ജിജീഷ് അനുസ്മരണ പ്രഭാഷണം നടത്തി. കവി ഡോ. സുരേഷ് മൂക്കന്നൂർ മുഖ്യപ്രഭാഷണം നടത്തി. നോവലിസ്റ്റ് എ. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. നോവലിന്റെ കാലിക പ്രസക്തി എന്ന വിഷയത്തെ അധികരിച്ച് ഇ.ടി. രാജൻ , വിപഞ്ചിക പ്രസിഡന്റ് സതീഷ് മാമ്പ്ര, ജീവധാരാ ഫൗണ്ടേഷൻ ചെയർമാൻ സാജു ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.