guru

പറവൂർ: ചേന്ദമംഗലം പാലാതുരുത്ത് ഗുരുദേവ സംഘമിത്രയിൽ ശ്രീനാരായണ ജയന്തിദിനം വിവിധ പരിപാടികളോടെ ആഘോഷിക്കും. സെപ്തംബർ 7ന് പുലർച്ചെ ഗുരുമണ്ഡപത്തിൽ വിശേഷാൽപൂജ, രാവിലെ ആറിന് സമൂഹഹോമം, എട്ട് മുതൽ സമൂഹപ്രാർത്ഥന, ഗുരുപുഷ്പാഞ്ജലി. 9.30 ന് ചതയദിന സമ്മേളനം മുൻ എം.എൽ.എ കെ.എൻ.എ. ഖാദർ ഉദ്ഘാടനം ചെയ്യും. സംഘമിത്ര പ്രസിഡന്റ് എം.പി. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.

എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഇ.എസ്. ഷിബ മുഖ്യപ്രഭാഷണവും നടത്തും. യോഗം അസി. സെക്രട്ടറി കെ.എസ്. ഗോപിനാഥൻ, സംഘമിത്ര സെക്രട്ടറി എം.എം. പവിത്രൻ, ട്രഷറർ എം.ആർ. സുനിൽ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 12ന് വിദ്യാഭ്യാസ പുരസ്കാരദാനം മുൻ എം.പി കെ.പി. ധനപാലൻ നിർവഹിക്കും. 12.30ന് തിരുഅവതാരസദ്യ.