ആലുവ: ആലുവ യു.സി കോളേജ് മാനേജർ ഡോ. കെ.പി. ഔസേപ്പ് രചിച്ച ഇന്റർവ്യൂ വിജയിക്കാനുള്ള ഏഴ് രഹസ്യമന്ത്രങ്ങൾ എന്ന പുസ്തകം കോളേജ് പൂർവ വിദ്യാർത്ഥിയും കേരള ആൻഡ് ലക്ഷദ്വീപ് കസ്റ്റംസ് കമ്മിഷണറുമായ ഡോ. റ്റിജു തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസിന് നൽകി പ്രകാശിപ്പിച്ചു. ഗ്രന്ഥകർത്താവായ ഡോ. കെ.പി. ഔസേപ്പ് ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ മുൻ ഉദ്യോഗസ്ഥനാണ്. ഡോ. സുനിൽ എബ്രഹാം തോമസ്, ഡോ. പി.ബി. ദിവ്യ, ക്ഷേമ എലിസബത്ത് കോവൂർ, ഡോ. വിശാൽ ജോൺസൺ, ജിൻസ്മോൻ, അഫ്‌നിത യൂസഫ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.