കൊച്ചി: എറണാകുളം വൈ.എം.സി.എയുടെയും വൈസ്‌മെൻ ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ഓണാഘോഷവും കുടുംബസംഗമവും 31ന് രാവിലെ ഏഴിന് വൈ.എം.സി.എയിൽ നടക്കും. ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ പ്രസിഡന്റ് മാത്യു മുണ്ടാട്ട് അദ്ധ്യക്ഷനാകും. മിജു ജോസ്, ആന്റോ ജോസഫ് എന്നിവർ നേതൃത്വം നൽകും. വിവിധ കലാപരിപാടികൾ ഉണ്ടാകും.