കൊച്ചി: ഉദയംപേരൂർ ശ്രേയസ് സ്വയംസഹായസംഘം ഒന്നാംവാർഷികവും ഓണാഘോഷവും ഉദയംപേരൂർ ലയൻസ് ക്ലബ് ഹാളിൽ സിനിമാതാരം സാജു നവോദയ ഉദ്ഘാടനം ചെയ്തു. സുനിൽകുമാർ ആഞ്ഞിലിവേലിൽ അദ്ധ്യക്ഷനായി. ഷാജി, സുജിത്ത്, അനിൽ, അഞ്ജു സൈജു, ഷിദ ഷാജി, സന്ദീപ് എന്നിവർ സംസാരിച്ചു.