മൂവാറ്റുപുഴ: പേഴായ്ക്കപ്പിള്ളി വർണ്ണം വനിത സാംസ്‌കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം വിവിധ കലാകായിക പരിപാടികളോടെ സംഘടിപ്പിച്ചു. ഗായികയും അദ്ധ്യാപികയുമായ ജെസിസാബു ഉദ്ഘാടനം നിർവഹിച്ചു. വർണ്ണം വനിതാ സാംസ്‌കാരിക കൂട്ടായ്മ പ്രസിഡന്റ് സുലൈഖ അലിയാർ അദ്ധ്യക്ഷത വഹിച്ചു. പായിപ്ര ഗ്രാമ പഞ്ചായത്തിൽ നിന്ന് വനിതാ കർഷക അവാർഡ് ജേതാവായ ജെബി ഷാനവാസിനെ ആദരിച്ചു. സംസ്ഥാന അദ്ധ്യാപിക അവാർഡ് ജേതാവ് കുഞ്ഞുമോൾ, രക്ഷാധികാരി സീനത്തു മീരൻ, ജനറൽ സെക്രട്ടറി കലാ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.