sree-narayana-college
ശ്രീനാരായണ കോളേജ് ഒഫ് എജ്യൂക്കേഷനിലെ ഓണാഘോഷ പരിപാടി അലങ്കാർ 2025 കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ശ്രീനാരായണ കോളേജ് ഒഫ് എഡ്യുക്കേഷനിലെ ഓണാഘോഷ പരിപാടി 'അലങ്കാർ 2025" കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. സമത്വ സുന്ദരമായ സമൂഹം സൃഷ്ടിക്കാൻ ഏറ്റവുമധികം സാധിക്കുന്നത് അദ്ധ്യാപകർക്കാണെന്നും അതിനായി ഓണം പോലെയുള്ള ആഘോഷങ്ങളെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കോളേജ് യൂണിയൻ ചെയർപേഴ്‌സൻ അതുൽ അജയകുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ പ്രൊഫ. പി.ജെ. ജേക്കബ്, എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, അദ്ധ്യാപകരായ അനീഷ് പി. ചിറയ്ക്കൽ, ടി. സുനിമോൾ, കെ.ജി. സുനിത, വിദ്യാർത്ഥികളായ അതുൽ മനോജ്, എം.സി. അഭിന എന്നിവർ സംസാരിച്ചു.