pragathy

പെരുമ്പാവൂർ: ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ എത്തിച്ചേർന്ന ചന്ദ്രയാൻ മൂന്നിന്റെ മഹത്തായ നേട്ടം വിളംബരം ചെയ്യുന്ന ദേശീയ ബഹിരാകാശദിനം പ്രഗതി അക്കാഡമി ആഘോഷിച്ചു.
പ്രഗതിയിലെ വിക്രം സാരാഭായി സയൻസ് ലാബിലെ റോക്കറ്റ്, ഉപഗ്രഹങ്ങൾ എന്നിവയുടെ മോഡലുകൾ സ്‌പെയ്‌സ് മെന്റർ ആവണി സിംഗ് സഹപാഠികൾക്ക് പരിചയപ്പെടുത്തി.

ബഹിരാകാശ സാങ്കേതികവിദ്യ ശാസ്ത്രീയ നേട്ടം മാത്രമല്ല, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ സഹായിക്കുന്ന വലിയ ശക്തിയാണെന്ന് വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ എക്‌സിക്യുട്ടീവ് ഡയറക്ടറും പ്രഗതി അക്കാഡമി മാനേജിംഗ് ഡയറക്ടറുമായ ഡോ. ഇന്ദിര രാജൻ പറഞ്ഞു.

പ്രൊഫ. വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ 1963ൽ തുമ്പയിൽ ആരംഭിച്ച ബഹിരാകാശഗവേഷണം മുതൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ പരിചയപ്പെടുത്തുന്ന ശാസ്ത്രപ്രദർശനവും സംഘടിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സുചിത ഷൈജിന്ത് വിദ്യാർത്ഥികളോട് സംവദിച്ചു.