moothedan

ആലുവ: കീഴ്മാട് സഹകരണ ബാങ്ക് വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ കുട്ടികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ അവാർഡ് വിതരണവും ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.എ. മുജീബ് അദ്ധ്യക്ഷനായി. എടത്തല പൊലീസ് ഇൻസ്പെക്ടർ കെ. സിനോദ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ആലുവ പൊലീസ് സോഷ്യൽവിംഗ് സീനിയർ സിവിൽ ഓഫീസർ കെ.ആർ. ബിനീഷ് ബോധവത്കരണ ക്ലാസടുത്തു. ഭരണസമിതി അംഗങ്ങളായ ഇ.എം. ഇസ്മായിൽ, കെ.കെ. അജിത് കുമാർ, പൗലോസ് നേരെവീടൻ, സത്താർ മേപ്പറമ്പത്ത്, സി.ഡി. ബാബു, കെ.എൻ. ധർമ്മജൻ, കെ.എ. അബ്ദുൽ ഗഫൂർ, ജെസ്സി പത്രോസ്, എം.എച്ച്. ഷെറീന, സിന്ധു കുര്യൻ, സെക്രട്ടറി പി.കെ. റംല, പഞ്ചായത്ത് അംഗങ്ങളായ എം.എം. സാജു, ലിസി സെബാസ്റ്റ്യൻ, സഹിദ അബ്ദുൽസലാം എന്നിവർ സംസാരിച്ചു.