മൂവാറ്റുപുഴ: ഓണത്തല്ലിന്റെ വാഴക്കുളം മോഡൽ ഒരുക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് വാഴക്കുളം പാന്റ് ക്ലബ്ബ്. ഇൻട്രാ ഫൈറ്റ് ലീഗ് (ഐഫ്എൽ) ഫൈറ്റ് നൈറ്റ് ഓണത്തല്ല് എന്ന പേരിൽ 31നാണ് തായ് ശൈലിയിലുള്ള ബോക്‌സിംഗ് മത്സരം. തായ് ആയോധന കലയായ മുവായ് തായ് ബോക്ലിംഗിൽ ആൺ-പെൺ സംഘങ്ങൾ കൊമ്പ് കോർക്കും. ഇതിൽ ആറ് പുരുഷ ടീമും ഒരു വനിത ടീമുമാണുള്ളത്. മത്സരത്തിന് 14 പേരുണ്ടാകും . തൃശൂരിൽ നിന്നുള്ള യഥാർത്ഥ ഓണത്തല്ല് സംഘത്തിന്റെ പ്രകടനവും നടക്കും. സിനിമാ താരം ഷൈൻ ടോം ചാക്കോ ഓണത്തല്ല് ഉദ്ഘാടനം ചെയ്യും.