1
കേന്ദ്രമന്ത്രി ജോർജ് കുര്യൻ കൊച്ചി ഹാർബർ സന്ദർശിക്കുന്നു

തോപ്പുംപടി: കൊച്ചി ഫിഷറീസ് ഹാർബർ ആധുനികവത്കരണ നവീകരണം ആദ്യഘട്ടം ഡിസംബറിൽ കമ്മീഷൻ ചെയ്യുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു .കേന്ദ്ര സർക്കാറിന്റെ സാഗർമാല പദ്ധതിയുടെ ഭാഗമായുള്ള നവീകരണം അടുത്തവർഷം സെപ്തംബറിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കാലാവസ്ഥയും മറ്റു സാങ്കേതിക തടസങ്ങളുമാണ് ഹാർബർ നവീകരണം വൈകാൻ കാരണം. ആഗോളതലത്തിലുള്ള വെല്ലുവിളികളെ അതിജീവിച്ച് മത്സ്യബന്ധനമേഖലയിൽ ശുചിത്വം മുതൽ മൂല്യവർദ്ധിത കയറ്റുമതി വരെയുള്ള പ്രവർത്തനമാണ് കൊച്ചി ഹാർബർ നവീകരണം പൂർത്തിയാകുന്നതോടെ സാദ്ധ്യമാകുകയെന്ന് ജോർജ് കുര്യൻ പറഞ്ഞു.

കൊച്ചി തുറമുഖ അതോറിട്ടി ഓഫീസ് സന്ദർശനത്തിനുശേഷം ഹാർബർ നവീകരണ പ്രവർത്തനങ്ങൾ കേന്ദ്രമന്ത്രി വിലയിരുത്തി. കൊച്ചി തുറമുഖ അതോറിട്ടി ചെയർപേഴ്സൺ ബി. കാശി വിശ്വനാഥൻ, സതീഷ് കോനാകത്ത്, കേണൽ ജെസർടണ്ട്, ഭഗവത്‌സിംഗ് എന്നിവർ കേന്ദ്രമന്ത്രിയോടൊപ്പമുണ്ടായിരുന്നു.