നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് സ്ഥാപനമായ ബി.ഡബ്ളിയു.എഫ്.എസിലെ തൊഴിലാളികളുടെ ബോണസ് തർക്കം തീർന്നു. റീജണൽ ലേബർ കമ്മിഷണർ (സെൻട്രൽ) ജെ.കെ. ഭട്ടാചാര്യയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ തൊഴിലാളികൾക്ക് 8.33 ശതമാനം ബോണസും 2000 രൂപാ സ്പെഷ്യൽ അലവൻസും നൽകാൻ തീരുമാനമായി. സ്ഥാപനത്തിൽ 850 ഓളം തൊഴിലാളികളുണ്ട്. മാനേജ്മെന്റിന് വേണ്ടി ദുഷ്യന്ത് കൗശൽ, അനിബ് നെടിയറ എന്നിവരും യൂണിയനുകൾക്കു വേണ്ടി വി.പി. ജോർജ്, എ.എസ്. സുരേഷ്, ജീമോൻ കയ്യാല എന്നിവരും കരാറിൽ ഒപ്പുവച്ചു.