മരട്: 100 വയസ് തികഞ്ഞ സേവാസംഘം പ്രസിഡന്റ് കൂടിയായ മട്ടമ്മൽ എം.എ കമലാക്ഷൻവൈദ്യരെ നെട്ടൂർ - മാടവന ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. സംഘം രൂപീകരണം മുതൽ 53 വർഷത്തോളം ശ്രീനാരായണ സേവാസംഘം ഭാരവാഹിയായും 22 വർഷം തുടർച്ചയായി പ്രസിഡന്റായും പ്രവർത്തിച്ചുവരികയാണ്.
സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡന്റ് എ.ആർ. പ്രസാദ് അദ്ധ്യക്ഷനായി. സംഘം സെക്രട്ടറി എ.വി. ദിനേശൻ, എൻ.കെ. ദേവരാജൻ, മരട് മുനിസിപ്പൽ കൗൺസിലർമാരായ ബെൻഷാദ് നടുവിലവീട്, അനീഷ് ഉണ്ണി, ടി.പി. ആന്റണി, റിട്ട. തഹസിൽദാർ എൻ. ഒ. ജോർജ്, സാഹിത്യകാരൻ ഡോ. സുധീർബാബു, കുമ്പളം രാജപ്പൻ, കെ. എസ്. പുത്രസാഗരൻ, അഡ്വ. ജിജോ സന്ത്യാവ്, മോഹനൻ പാഴുമഠം എന്നിവർ സംസാരിച്ചു.