പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാലയുടെ വാർഷിക പൊതുയോഗവും കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.കെ. മനോജിന് അനുമോദനവും സംഘടിപ്പിച്ചു. പ്രസിന്റ് ജേക്കബ് സി. മാത്യു അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം മഹേഷ് മാളേക്കപ്പടി, ടി.പി. ഷാജി, ട്രഷറർ സാബു പൈലി, അംഗങ്ങളായ എൻ.ഡി. ജോസഫ്, എൻ, മുരളീധരൻ ഊരക്കാട്, വി.കെ. മുഹമ്മദ്, ടി.സി. ശിവശങ്കർ, വിത്സൺ വർഗീസ്, ലൈബ്രേറിയൻ രത്‌നമ്മ ഗോപാലൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ്, പി.കെ. ജിനീഷ് എന്നിവർ സംസാരിച്ചു.