മരട്: നഗരസഭയും കൃഷിഭവനും സംയുക്തമായി മാലിന്യക്കൂമ്പാരം നിറഞ്ഞു കിടന്നിരുന്ന സ്ഥലം വൃത്തിയാക്കി പച്ചക്കറി കൃഷി ആരംഭിച്ചു. വെണ്ട, വഴുതന, തക്കാളി, പയർ എന്നിവയാണ് കൃഷിചെയ്യുന്നത്. നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ രശ്മി സനിൽ അദ്ധ്യക്ഷയായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ റിയാസ്. കെ. മുഹമ്മദ്, ശോഭ ചന്ദ്രൻ, ബേബി പോൾ, റിനി തോമസ്, കൗൺസിലർമാരായ ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, ടി.എം. അബ്ബാസ്, മിനി ഷാജി, ജയ ജോസഫ്, പത്മപ്രിയ വിനോദ്, കൃഷി ഓഫീസർ അഞ്ജലി ഭദ്ര, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.പി. സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.