mes

പെരുമ്പാവൂർ: പാറമ്പിള്ളി എം. ഇ. എസ് കോളേജിൽ നിന്ന് 2024- 2025 അക്കാഡമിക വർഷത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് കുസാറ്റ് വൈസ് ചാൻസലർ ജൂനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. കോളേജ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ മൻസൂർ അലി അദ്ധ്യക്ഷനായി. കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, സെക്രട്ടറി എം.എം. അഷ്‌റഫ്‌, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജാസ്മിൻ പി. എം., ഡോ.ജസീന കെ. യൂ., നൗഷാദ് കെ. എ തുടങ്ങിയവർ സംസാരിച്ചു.