ആലുവ: ആലുവ നഗരസഭയിൽ തോട്ടക്കാട്ടുകര തണ്ടിരിക്കൽ 26 -ാം വാർഡിൽ 'പൂജ്യം' വീട്ടുനമ്പറിൽ 41 വോട്ടുകൾ!. ഇല്ലാത്ത വീടിന്റെ പേരിൽ വ്യാജ വോട്ടുകൾ ചേർത്തയായി ആരോപിച്ച് സി.പി.എം ലോക്കൽ കമ്മിറ്റി ജില്ലാ കളക്ടർക്ക് പരാതി നൽകി. വോട്ടർ പട്ടികയിൽ സാധാരണയായി എല്ലാ വാർഡുകളും കെട്ടിട നമ്പർ ഒന്ന് മുതലാണ് ആരംഭിക്കുന്നത്. ഈ വാർഡിൽ മാത്രം 'പൂജ്യം' നമ്പറിൽ വീടുകൾ ആരംഭിച്ചതായി വോട്ടർ പട്ടിക വ്യക്തമാക്കുന്നു. എന്നാൽ അങ്ങനെയാരു വീട്ടുനമ്പർ ഇല്ലെന്നതാണ് സത്യം. അന്യസംസ്ഥാനക്കാരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയതെന്നാണ് സൂചന.