നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്തിലെ ബഡ്‌സ് സ്കൂളിലെ കുട്ടികൾക്കൊപ്പം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരിയാട് യൂണിറ്റ് സംഘടിപ്പിച്ച ഓണാഘോഷം ഗ്രാമപഞ്ചായത് പ്രസിഡന്റ് എ.വി. സുനിൽ ഉദ്ഘടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജെ. ഫ്രാൻസിസ് അദ്ധ്യക്ഷനായി. മെർക്കന്റൈൽ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സി.പി. തരിയൻ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ കെ.കെ. അഭി, ബ്ലോക്ക് മെമ്പർ ആനി കുഞ്ഞുമോൻ, സെക്രട്ടറി പി.ജെ. ജോയ്, ട്രഷറർ പി.ജെ. ജോണി എന്നിവർ സംസാരിച്ചു.