കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് വികസനരേഖ പി.വി. ശ്രീനിജിൻ എം.എൽ.എ പ്രകാശനം ചെയ്തു. പ്രസിഡന്റ് സോണിയ മുരുകേശൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൽസി പൗലോസ്ലോ, ശ്രീരേഖ അജിത്, സെക്രട്ടറി ഷിബു പഞ്ചായത്ത് അംഗങ്ങളായ വി.എസ്. ബാബു, വിഷ്ണു വിജയൻ, സി.ജി. നിഷാദ്, അജിത ഉണ്ണികൃഷ്ണൻ, ഉഷ വേണുഗോപാൽ, ആസൂത്രണസമിതി അംഗം എം.എ. വേണു, എൻ.കെ. ജോർജ്, പി.വി. പാപ്പച്ചൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ അഞ്ചു വർഷക്കാലം പഞ്ചായത്ത് കൈവരിച്ച വികസന നേട്ടങ്ങളും ഭാവി വികസന ലക്ഷ്യങ്ങളും പ്രതിപാദിക്കുന്ന വികസന സപ്ലിമെന്റാണ് പ്രകാശനം ചെയ്തത്.