ration
റേഷൻ ഡീലേഴ്‌സ്

മട്ടാഞ്ചേരി: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് തൈക്കൽ സത്താർ ഉദ്ഘാടനം ചെയ്തു. പി.എ നൗഷാദ് പറക്കാടൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജെയിംസ് വാഴക്കാല മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി പി.എ. നൗഷാദ് പറക്കാടൻ (പ്രസിഡന്റ്), സി.എ. ഫൈസൽ (ജനറൽ സെക്രട്ടറി), അബ്ദുൽ സലാം മണക്കാടൻ (ട്രഷറർ), ആന്റണി പാലക്കുഴി (രക്ഷാധികാരി), സെബാസ്റ്റ്യൻ അയ്യമ്പുഴ (വർക്കിംഗ് പ്രസിഡന്റ്), പരീത് കണയന്നൂർ, കെ.എച്ച്. ഫൈസൽ (വൈസ് പ്രസിഡന്റുമാർ), സി.കെ. ഷൺമുഖൻ, എൻ.എ. സുബൈർ, ജലീൽ പുത്തൻ വീട് (ജോ.സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.