വൈപ്പിൻ: മാമല കെൽ റിട്ട. ജനറൽ മാനേജർ ഓച്ചന്തുരുത്ത് മരക്കാശ്ശേരി വിക്ടർ (88) നിര്യാതനായി. പ്രത്യാശ ഫൗണ്ടേഷൻ ചെയർമാൻ, കളമശേരി ലിറ്റിൽ ഫ്‌ളവർ എൻജിനിയറിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ, കെ.എൽ.സി.എ വരാപ്പുഴ അതിരൂപത പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആലുങ്കൽ കുടുംബാംഗം ഷേർളി. മക്കൾ: നവീൻ, നീന, സിമി. മരുമക്കൾ: അന്ന, സ്റ്റീഫൻ (ആലുവ), ജോസഫ് ബേസിൽ (ചെന്നൈ). ഇന്ന് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ കളമശ്ശേരി ചങ്ങമ്പുഴ നഗറിലെ വീട്ടിൽ പൊതുദർശനമുണ്ടാകും. വൈകിട്ട് മൂന്നിന് വളപ്പ് നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടക്കും.