പെരുമ്പാവൂർ: രായമംഗലം പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബഡ്സ് സ്കൂൾ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പും പ്രത്യേക ചികിത്സാ പദ്ധതി വഴി സ്ഥിരമായി മരുന്നു വിതരണവും ആരംഭിച്ചു. രണ്ടര ലക്ഷം രൂപ നീക്കിവച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി സ്ഥിരമായി മരുന്നു കഴിക്കുന്ന എല്ലാ കുട്ടികൾക്കും എല്ലാ മാസവും രായമംഗലം കുടുംബാരോഗ്യ കേന്ദ്രം വഴി മരുന്ന് വിതരണം ചെയ്യും. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ നിർവഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അഖില ബീഗം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീനഗോപിനാഥ്, അസി. സെക്രട്ടറി ഇ.എൻ. വിജയൻഎന്നിവർ സംസാരിച്ചു