പെരുമ്പാവൂർ: പെരുമ്പാവൂർ ഉപജില്ല കേരള സ്കൂൾ കലോത്സവം ഒക്ടോബർ 7മുതൽ 10 വരെ വെങ്ങോല ശാലേം വി.എച്ച്.എസ്.എസിൽ നടക്കും. കലോത്സവ നടത്തിപ്പിനായി മന്ത്രി പി. രാജീവ്, ബെന്നി ബെഹനാൻ എം.പി, അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ എന്നിവർ മുഖ്യ രക്ഷാധികാരികളും പഞ്ചായത്ത് പ്രസിഡന്റ് പി.പി. എൽദോസ് ചെയർമാനുമായി 501 അംഗ സ്വാഗതസംഘം രൂപീരിച്ചു. സ്വാഗതസംഘം രൂപീകരണയോഗം പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. ഫാ. ബിജു കാവാട്ട് അദ്ധ്യക്ഷനായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി, എ.ഇ.ഒ ബിജിമോൾ, ശാലേം സ്കൂൾ മാനേജർ അനീഷ് ജേക്കബ്, കമാൻഡർ പൗലോസ് തേപ്പാല തുടങ്ങിയവർ സംസാരിച്ചു.