മൂവാറ്റുപുഴ: നഗരസഭയിലെ യു.ഡി.എഫ് ഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനുമെതിര എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിലേക്ക് ജനകീയ മാർച്ചും കുറ്റപത്ര സമർപ്പണവും നടത്തി. ടി.ബി ജംഗ്ഷനിൽ നിന്ന് തുടങ്ങിയ മാർച്ച് നഗരസഭാ ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടത്തിയ സമരം സി.പി. എം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മുനിസിപ്പൽ ലോക്കൽ സെക്രട്ടറി കെ.പി. അലികുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. സി.പി. എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ. മുരളീധരൻ, സി.പി.എം ഏരിയാ കമ്മിറ്റി അംഗം യു.ആർ.ബാബു , സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. അനീഷ്, എം. മാത്യു, സി.പി.ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കൽ തുടങ്ങിയവർ പങ്കെടുത്തു.