കൊച്ചി: എറണാകുളം വൈ.എം.സി.എയുടെയും വൈസ്‌മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൻ ഡിസ്ട്രിക്ടിന്റെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഓണാഘോഷവും കുടുംബ സംഗമവും ആഗസ്റ്റ് 31ന് എറണാകുളം വൈ.എം.സി.എയിൽ നടക്കും.

വൈ.എം.സി.എ പ്രസിഡന്റ് മാത്യു മുണ്ടാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ സിപ്പി പള്ളിപ്പുറം, ബാല സാഹിത്യക്കാരൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. മിജു ജോസ്, ഡിസ്ട്രിക്ട് ഗവർണർ, വൈസ്‌മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൻ ഡിസ്ട്രിക്ട്-2 മുഖ്യ അഥിതിയായിരിക്കും.

ഷോൺ ജെഫ് ക്രിസ്റ്റഫർ, ചെയർമാൻ പ്രോഗ്രാം കമ്മിറ്റി വൈ.എം.സി.എ എറണാകുളം, ജനറൽ സെക്രട്ടറി ആന്റോ ജോസഫ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. പൂക്കളമത്സരം, മാവേലിമത്സരം, തിരുവാതിരകളി, ഓണപ്പാട്ട് തുടങ്ങി വിവിധ മത്സരങ്ങൾ ഇതോടൊപ്പം നടക്കും.