അരയൻകാവ് : അരയൻകാവ് ദുർഗയുടെ അഖിലകേരള ഫ്ളഡ്ലൈറ്റ് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് തൃപ്പക്കുടം കളിക്കളത്തിൽ ഇന്ന് തുടക്കമാകും. എഫ്.സി ബാംഗ്ലൂർ, എഫ്‌.സി ചെന്നൈ, ഫെബ്സ് ദുബായ്, റോയൽ ട്രാവൽസ് ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോട്, യൂറോ സ്പോർട്സ് കാസർകോട്, ഗോവ എഫ്.സി ദുർഗ അരയൻകാവ്, ഫിഫ മഞ്ചേരി എന്നി ടീമുകളാണ് മത്സരിക്കുന്നത്. വിജയികൾക്ക് ഒന്നാംസമ്മാനം ഇൻഡേൽ മണി സ്പോൺസർ ചെയ്യുന്ന 500001രൂപയും രണ്ടാം സമ്മാനം ചേരിൽ എന്റർപ്രൈസസ് നൽകുന്ന 400001രൂപയും സമ്മാനമായി നൽകും. ഫുട്ബാൾ താരം ഐ.എം. വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മാനദാനം കേരള ക്രിക്കറ്റ് ടീം ക്യാപ്ടൻ സച്ചിൻ ബേബി നിർവഹിക്കും സെപ്തംബർ 4ന് മത്സരം സമാപിക്കും.