y
ചിന്മയാ അന്തർദേശീയകേന്ദ്രം നിർമ്മിച്ച പേപ്പതിയിലെ ടേക്ക് എ ബ്രേക്ക് കെട്ടിടം ചിന്മയമിഷൻ സ്ഥാപനങ്ങളുടെ കേരള ഹെഡ് സ്വാമി വിവിക്താനന്ദ ഉദ്ഘാടനം ചെയ്യുന്നു ചെയ്യുന്നു

ചോറ്റാനിക്കര: ചിന്മയ അന്തർദേശീയ കേന്ദ്രം 35 ലക്ഷംരൂപ ചെലവിൽ നിർമ്മിച്ച എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിൽ പേപ്പതിയിലെ ടേക്ക് എ ബ്രേക്ക് കെട്ടിടം ചിന്മയമിഷൻ സ്ഥാപനങ്ങളുടെ കേരള ഹെഡ് സ്വാമി വിവിക്താനന്ദ ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എം.എൽ.എ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ അദ്ധ്യക്ഷനായി.

എം. ആശിഷ്, കെ.വി. അനിത, ജ്യോതി ബാലൻ, സാലി പീറ്റർ, ജെസി പീറ്റർ, ബോബൻ കുര്യാക്കോസ്, ജൂലിയ ജെയിംസ്, മെമ്പർമാരായ ജോഹർ എൻ. ചാക്കോ, എം.എസ്. സുചിത്ര, ആദർശ്, സജികുമാർ, രാജേഷ് പട്ടേൽ, ശിവശങ്കരൻ നായർ, അനിൽ പിള്ള, ജെയിംസ് പോൾ എന്നിവർ സംസാരിച്ചു.

വിശാലമായ ബസ് കാത്തിരിപ്പ് കേന്ദ്രം, കടമുറി, അക്ഷയ കേന്ദ്രത്തിനുള്ള സൗകര്യം എന്നിവയും ടോയ്ലെറ്റുകൾ, ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ എന്നിവയുൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്.