തൃപ്പൂണിത്തുറ: തെക്കുംഭാഗം ചൂരക്കാട് ബീവറേജസ് ഷോപ്പിൽനിന്ന് രണ്ടുകുപ്പി മദ്യം മോഷണം പോയി. 5570രൂപ വിലവരുന്ന മദ്യമാണ് നഷ്ടമായതെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസം പുലർ 12.45നും 1.05നും ഇടയിലാണ് മോഷണം നടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഷോപ്പിന്റെ ഷട്ടർകുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്.

ഹിൽപാലസ് പൊലീസ് അന്വേഷണം തുടങ്ങി.