കൊച്ചി: സാങ്കേതികവിദ്യാ സേവനദാതാക്കളായ റിഫ്‌ളക്ഷൻസ് ഇൻഫോ സിസ്റ്റംസ് കൊച്ചി സ്മാർട്ട് സിറ്റിയിലെ പ്രസ്റ്റീജ് സൈബർ ഗ്രീൻസിൽ ഓഫീസ് തുറന്നു. കൊച്ചിയിലെ മികച്ച മനുഷ്യവിഭവശേഷിയെ പ്രയോജനപ്പെടുത്തി ആഗോള ഉപഭോക്താക്കൾക്കായി സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയാണ് കൊച്ചി ഓഫീസിന്റെ ലക്ഷ്യമെന്ന് കമ്പനി സി.ഇ.ഒ ആർ.കെ. സജികുമാർ പറഞ്ഞു. നൂതനാശയങ്ങൾക്ക് പ്രാധാന്യം നൽകി മികവിന്റെ കേന്ദ്രമായി ഓഫീസ് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.