പിറവം: എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്തിന് വേണ്ടി ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ പേപ്പതിയിൽ നിർമ്മിച്ച 'ടേക്ക് എ ബ്രേക്ക്" വിശ്രമ കേന്ദ്രം ചിന്മയ മിഷൻ കേരള ഘടകം അദ്ധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ, പഞ്ചായത്ത്അംഗം എം. ആശിഷ്, ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചീഫ് സേവക് രാജേഷ് വി. പട്ടേൽ തുടങ്ങിയവർ പങ്കെടുത്തു. 35 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വിശ്രമകേന്ദ്രത്തിൽ വെയിറ്റിംഗ് ഏരിയ, കുടിവെള്ളം, പുരുഷന്മാർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം ശൗചാലയങ്ങൾ, അക്ഷയ കേന്ദ്രം, ബേബി ഫീഡിംഗ് റൂം എന്നിവ ഒരുക്കിയിട്ടുണ്ട്.