കൊച്ചി: ഓണക്കാലത്ത് സംസ്ഥാനത്ത് കൊണ്ടുവരുകയും വിറ്റഴിക്കപ്പെടുന്നതുമായ പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടികളുമായി ക്ഷീരവികസന വകുപ്പ്. ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പാൽ പരിശോധനയുടെയും ഇൻഫർമേഷൻ സെന്ററിന്റെയും ഉദ്ഘാടനം ശനിയാഴ്ച ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർവഹിക്കും. സെപ്തംബർ മൂന്ന് വരെ കാക്കനാട് സിവിൽ സ്റ്റേഷൻ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ക്വാളിറ്റി കൺട്രോൾ യൂണിറ്റിൽ വിപണിയിൽ ലഭ്യമായ വിവിധ ബ്രാൻഡ് പാൽ സൗജന്യമായി പരിശോധിച്ചറിയാം. പരിശോധനയ്ക്കുള്ള പാൽ സാമ്പിളുകൾ 200മില്ലിയിൽ കുറയാത്ത രീതിയിലും പാക്കറ്റ് പാൽ പൊട്ടിക്കാത്ത രീതിയിലും പരിശോധനയ്ക്ക് എത്തിക്കണം. ഫോൺ: 0484- 2425603