കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളേജ് മലയാളവിഭാഗം സ്വന്തമായി ആപ്പും ഇന്ററാക്ടീവ് ആപ്ലിക്കേഷനും ആരംഭിച്ചു. കേരള മീഡിയ അക്കാഡമി സെക്രട്ടറി എസ്.എസ്. അരുൺ ആപ്പ് ഉദ്ഘാടനം ചെയ്തു. മലയാള കുടുംബപത്രിക ഗുൽമോഹറിന്റെ പ്രകാശനവും നടത്തി. കോളേജ് മാനേജർ റവ.ഡോ. എബ്രാഹം ഓലിയപ്പുറം എസ്.എസ്. അരുണിൽനിന്ന് കുടുംബപത്രിക ഏറ്റുവാങ്ങി.
പ്രിൻസിപ്പൽ ഡോ. സൗമ്യ തോമസ് അദ്ധ്യക്ഷയായി. മലയാളം അസോസിയേഷൻ ഉദ്ഘാടനവും നടന്നു. ഡോ. തോമസ് പനക്കളം, ഫാ.ഡോ. വർഗീസ് പോൾ, കെ. കരുൺ, മാഹിൻ അബൂബക്കർ, ഡോ. തോമസ് പനക്കളം തുടങ്ങിയവർ സംസാരിച്ചു.