templ
തൃക്കാക്കര മഹാക്ഷേത്ര തിരുവോണ മഹോത്സവ പ്രത്യേക പതിപ്പിന്റെ വിതരണ ഉദ്ഘാടനം ഉപദേശകസമിതി പ്രസിഡന്റ് പ്രമോദ് തൃക്കാക്കര സെക്രട്ടറിശശികുമാർ വർമയ്ക്ക് നൽകി പ്രകാശിപ്പിക്കുന്നു

തൃക്കാക്കര: തൃക്കാക്കര മഹാക്ഷേത്രം തിരുവോണ മഹോത്സവത്തിന്റെ ഭാഗമായി കേരളകൗമുദി പ്രത്യേകപതിപ്പ് ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് പ്രമോദ് തൃക്കാക്കര ഉപദേശകസമിതി സെക്രട്ടറി ശശികുമാർ വർമ്മയ്ക്ക് നൽകി പ്രകാശിപ്പിക്കുന്നു. തിരുവിതാംകൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വിമൽകുമാർ സംസാരിച്ചു. വിവിധ കമ്മിറ്റി കൺവീനർമാരായ കെ.വി. അനി, ഗിരിജ മുളങ്ങാട്ട്, വേണുഗോപാൽ ഇളയിടത്ത്, ശ്രീദേവി മധു, പി.ഡി. മണി, പ്രദീപ്, ശങ്കരൻകുട്ടി, വിദ്യാധരൻ, കേരളകൗമുദി കാക്കനാട് ലേഖകൻ അജിത് അരവിന്ദ്, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു