മൂവാറ്റുപുഴ: മഹാത്മാ അയ്യങ്കാളിയുടെ 162-ാമത് ജന്മദിനം ഭാരതീയ ദളിത് കോൺഗ്രസ് മൂവാറ്റുപുഴ - മഞ്ഞള്ളൂർ സംയുക്ത ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. മുനിസിപ്പൽ ചെയർമാൻ പി .പി എൽദോസ് ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് പ്രസിഡന്റ് അമൃത് ദത്തൻ അദ്ധ്യക്ഷനായി. മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡന്റ് എം.ജി. രാജേഷ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിനി ബിജു, കൗൺസിലർമാരായ ജോസ് കുര്യാക്കോസ്, അമൽ ബാബു, രാജൻ മക്കുപാറ, ടി.എ. കൃഷ്ണൻ, ടി.ജി. റാണി, മഞ്ജു കരുണാകരൻ, അനിതാ ചന്ദ്രൻ, സിജു പോത്താനിക്കാട് തുടങ്ങിയവർ സംസാരിച്ചു