കൊച്ചി: ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെയും ജനശക്തി വിധവാ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ അയ്യങ്കാളി ദിനാചരണം നടത്തി. സമിതി ഓഫീസിൽ അയ്യങ്കാളിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എം.എൻ. ഗിരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.ഡി. മജീന്ദ്രൻ അദ്ധ്യക്ഷനായി. കൗൺസിലർ അഭിലാഷ് തോപ്പിൽ, വിധവാസംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. ഹീര, ആലീസ് ആന്റണി, ആന്റണി ജോസഫ് മണവാളൻ, അയ്യൂബ് മേലേടത്ത്, ടി.എൻ, പ്രതാപൻ, പി.കെ. വനജ എന്നിവർ സംസാരിച്ചു.
ശ്രീനാരായണ ഭക്തസംഘം
കൊച്ചി: അയ്യൻകാളിയുടെ ജന്മദിനത്തിൽ ശ്രീനാരായണ ഭക്തസംഘത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ശ്രീനാരായണ ധർമ്മസമാജംവക ശ്രീഅയ്യപ്പൻകോവിൽ ക്ഷേത്രത്തിൽ ഗുരുപൂജ നടത്തി. ക്ഷേത്രത്തിൽ ഷർട്ട് ധരിക്കാമെന്ന തീരുമാനമെടുത്ത ഭരണസമിതിക്ക് അഭിനന്ദനമർപ്പിച്ച് ഷർട്ട് ധരിച്ച് ദർശനം നടത്തി. ഗുരുപൂജയ്ക്ക് എസ്. ജയ് ഷൂർ, പച്ചാളം ശാഖാ വൈസ് പ്രസിഡന്റ് സതീഷ് കുളങ്ങര, കെ.ജി. ബാബു, അഭിലാഷ് പച്ചാളം, കെ.എസ്. അഖിൽ, ശ്രീരാജ് രമേശൻ, സി.എസ്. അനന്തു എന്നിവർ നേതൃത്വം നൽകി.