ആലുവ: കീഴ്മാട് ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘത്തിലെ തൊഴിലാളികൾക്ക് വേതനത്തിന്റെ 18.5 ശതമാനം ബോണസ് നൽകും. മൺപാത്രങ്ങൾ കരാർ വ്യവസ്ഥയിൽ നിർമ്മിക്കുന്ന തൊഴിലാളികൾക്ക് ഉത്പന്നങ്ങളുടെ ആകെ തുകയുടെ എട്ട് ശതമാനം ഉത്പാദക ബോണസും നൽകുന്നതിന് സംഘം ഭരണ സമിതി തീരുമാനിച്ചു. പ്രസിഡന്റ് പി.എ. ഷാജഹാൻ അദ്ധ്യക്ഷനായി. അംഗങ്ങളായ കെ എ. ജോർജ്, പി.എ. ചന്ദ്രൻ, വി.പി. വിജയാനന്ദൻ, പി.ടി. രാജീവ്, വനജ ശശി, റീന സുരേഷ്, ജയമ്മ ശശി, സെക്രട്ടറി കെ.എം. സൗമി എന്നിവർ പങ്കെടുത്തു.