ആലുവ: 171-ാമത് ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ദിവ്യജ്യോതി റിലേ നാളെ ആലുവയിൽ നടക്കും. വൈകിട്ട് 3ന് ആലുവ അദ്വൈതാശ്രമത്തിൽ ജ്യോതി പ്രയാണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷനാകും. ആശ്രമം സെക്രട്ടറി സ്വാമിധർമ്മ ചൈതന്യ അനുഗ്രഹപ്രഭാഷണവും ശ്രീനാരായണ ധർമ്മ പഠന കേന്ദ്രം ഡയറക്ടർ പ്രതാപൻ ചേന്ദമംഗലം മുഖ്യപ്രഭാഷണം നടത്തും.
യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യോഗം ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, ടി.എസ്. അരുൺ, യൂണിയൻ കൗൺസിലർ സജീവൻ ഇടച്ചിറ, സുനിൽഘോഷ്, കെ.കെ. മോഹനൻ, ശ്രീനാരായണ സുഹൃദ് സമിതി സെക്രട്ടറി കമൽ ഉണ്ണിക്കൃഷ്ണൻ, പോഷക സംഘടന ഭാരവാഹികളായ ലതാഗോപാലകൃഷ്ണൻ, സുനീഷ് പട്ടേരിപ്പുറം, ടി.കെ. കുട്ടപ്പൻ, ബിന്ദു രതീഷ്, നിബിൻ നൊച്ചിമ, വൈഷ്ണവി ബൈജു എന്നിവർ സംസാരിക്കും.
സമ്മേളനത്തിനുശേഷം യൂത്ത് കൗൺസിലർ അഖിൽനാഥ് കങ്ങരപ്പടിയുടെ നേതൃത്വത്തിൽ 171 അത്‌ലറ്റുകൾ പങ്കെടുക്കുന്ന റിലേ നഗരം ചുറ്റും. എം.കെ. കോമളകുമാർ, ജിനിൻ ചാലക്കൽ എന്നിവരാണ് വൈസ് ക്യാപ്ടന്മാർ. ബാങ്ക് കവലയിൽ നിന്ന് റിലേയെ പോഷക സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരിച്ച് തിരികെ ആശ്രമത്തിലെത്തിക്കും.
ആഗസ്റ്റ് 31, സെപ്തംബർ 1,2,3 തീയതികളിൽ യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബുവിന്റെ നേതൃത്വത്തിൽ 61 ശാഖകളിലും ദിവ്യജ്യോതി പര്യടനം നടത്തും. ഏഴിനാണ് ആലുവയിൽ 20,000 പേർ പങ്കെടുക്കുന്ന ജയന്തി മഹാറാലി.