അങ്കമാലി : അങ്കമാലി അർബൻ സഹകരണ സംഘം കബളിപ്പിച്ച നിക്ഷേപകർ സെപ്റ്റംബർ രണ്ടിന് സംഘത്തിന്റെ അങ്കമാലിയിലുള്ള ഹെഡാഫീസിനു മുന്നിൽ പട്ടിണിസമരവും സർവകക്ഷി സംഗമവും നടത്തും. സംഘത്തിൽ വരുന്ന തുക തുല്യമായി നിക്ഷേപകർക്ക് നൽകണമെന്നും പൊതുയോഗം ആവശ്യപ്പെട്ടു. സമരത്തിൻെറ അടുത്തഘട്ടം സംഘത്തെ തട്ടിപ്പ് നടത്തിയവരുടെ വീട്ടുപടിക്കൽ പട്ടിണിസമരം നടത്തും. നിക്ഷേപ സംരക്ഷണ സമിതി പ്രസിഡന്റ് പി.എ. തോമസ് അദ്ധ്യക്ഷനായി. തെന്നല സർവീസ് സഹകരണ സംഘത്തിലെ കൂട്ടായ്മ പ്രസിഡന്റ് എം.പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. യോഹന്നാൻ കൂരൻ , ഡോണി പോൾ, വി.ഡി. പൗലോസ്, ടി.കെ .ചെറിയാക്കു, കെ.വി. മാത്യു എന്നിവർ പ്രസംഗിച്ചു