അങ്കമാലി: കറുകുറ്റിയുടെ വികസനം സാദ്ധ്യമാക്കാനും യാത്ര സൗകര്യം വർദ്ധിപ്പിക്കാനും നിർദ്ദിഷ്ട ആലുവ - അങ്കമാലി മെട്രോ റെയിൽ മൂന്നാം ഘട്ടം എറണാകുളം ജില്ലാ അതിർത്തിയായ കറുകുറ്റിയിൽ അപ്പോളോ അഡ്ലക്സ് ആശുപത്രി വരെ നീട്ടണമെന്ന് ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും റോജി എം.ജോൺ എം.എൽ.എയ്ക്കും കെ.എം.ആർ. എൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബഹ്റയ്ക്കും കറുകുറ്റി റെയിൽവെ യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡേവിഡ് ജെ. പൈനാടത്ത്, സെക്രട്ടറി ഷാജു പി ജോൺ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകി.