കാലടി: കാലടി ഫാർമേഴ്സ് ബാങ്കിന്റെ 70-ാം വാർഷികാഘോഷങ്ങൾ മുൻ മന്ത്രി എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ അദ്ധ്യക്ഷനായി. ചടങ്ങിൽ കർഷകർ, ബാങ്ക് മുൻ പ്രസിഡന്റുമാർ, ആദ്യകാല അംഗങ്ങൾ എന്നിവരെ ആദരിച്ചു. ഭരണസമിതി അംഗം അബ്ദുൾ നാസർ കണേലി അനുശോചന പ്രമേയം അവതരിപ്പിച്ചു, വൈസ് പ്രസിഡന്റ് അഡ്വ. എം.വി. പ്രദീപ്, ബി.ആർ. ശ്രീലേഖ, കൃഷി ഓഫീസർ ഷെറിൻ ചെന്താര, ബാങ്ക് മാനേജിംഗ് ഡയറക്ടർ സനീഷ് ശശി, ഭരണ സമിതി അംഗങ്ങളായ ബേബി കാക്കശേരി, പ്രകാശ് പിണ്ടിനപ്പിള്ളി, സെബാസ്റ്റ്യൻ കന്നപ്പിള്ളി, എ.വി. സുകുമാരൻ, എം.കെ. അനൂപ് എന്നിവർ സംസാരിച്ചു.