നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ സംഘടിപ്പിച്ച ഓണം സൗഹൃദ സംഗമം സാഹിത്യകാരൻ ശ്രീകുമാർ മുഖത്തല ഉദ്ഘാടനം ചെയ്തു.
കോളേജ് ചെയർമാൻ എം.എ. മുഹമ്മദ് അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി എം.ഐ. അബ്ദുൾ ഷെറീഫ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. കെ.എ. അബൂബക്കർ, സെക്രട്ടറി എച്ച്.എസ്. അബ്ദുൾ ഷെരീഫ്, ഡോ. എ. ബിജു, പ്രിൻസിപ്പൽ ഡോ. പ്രീത ആർ. നായർ, അബ്ദുൽ ഷാഹിദ് എന്നിവർ സംസാരിച്ചു. കലാപരിപാടികളും ഓണസദ്യയും നടന്നു. എം.ഇ.എസ് ഭാരവാഹികളായ സി.എ. സലാം, സി.എം. ഹനീഫ, വി.കെ.എം. ബഷീർ, സിദ്ധിക്കുട്ടി മാസ്റ്റർ എന്നിവരും പങ്കെടുത്തു.