കാലടി: നീലീശ്വരം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നാളെ രാവിലെ 10.30 ന് കുട്ടികളുടെ സംഗീത വിരുന്ന് മേഘമൽഹാർ സംഘടിപ്പിക്കുമെന്ന് ബിജു .പി നടുമുറ്റം സ്മാരക സമതി കൺവീനർ ഇ. കെ. സുകുമാരൻ പറഞ്ഞു. സംഗീത നാടക അക്കാഡമി ചെയർപേഴ്സൺ ഗായിക പുഷ്പവതി ഉദ്ഘാടനം ചെയ്യും. എൻ. പി. ജോൺസൻ അദ്ധ്യക്ഷനാകും. പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ഗാനാലാപനം നടത്താം.