കൊച്ചി: കേരള ഗവ. ആയുർവേദ ഫാർമസിസ്‌റ്റ്സ് അസോസിയേഷന്റെ ജില്ലാ സമ്മേളനം ആരോഗ്യ സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ.സി. രത്‌നാകരൻ ഉദ്ഘാടനം ചെയ്ത. ജില്ലാ പ്രസിഡന്റ് ആരതി വി. അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് ഹാഷിം എ.ആർ മുഖ്യപ്രഭാഷണം നടത്തി. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ കെ.വി.പി. ജയകൃഷ്ണൻ മുഖ്യാതിഥിയായി. അരുൺ ബി.എസ്, വൈസ് പ്രസിഡന്റ് സി.ഡി. സേവ്യർ, കെ.കെ. മത്തായി, കെ.പി. സജി, പി.കെ. വിൽസൻ, കെ.വി. സാബു, വിശാഖ് ലാൽ, കൃഷ്ണദാസ് വി.യു., ദീപ എം. രാജൻ, ആശ കെ.എ. എന്നിവർ പ്രസംഗിച്ചു.