കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സമ്പൂർണ ഡിജിറ്റൽ സൊല്യൂഷൻസിന്റെ ഭാഗമായി തിരുമല ദേവസ്വം ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിന് ഇ -കാണിക്ക സംവിധാനം കൈമാറി. ക്ഷേത്രവുമായി ബന്ധപ്പെട്ട പണമിടപാടുകൾ ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമാണിത്. ക്യു.ആർ കോഡ് സ്കാൻചെയ്തു പണം അടയ്ക്കാം.
സീനിയർ ജനറൽ മാനേജരും ബിസിനസ് ബാങ്കിംഗ് ഹെഡുമായ എസ്.എസ്. ബിജി, അസി. ജനറൽ മാനേജരും റീജണൽ ഹെഡുമായ ടൈനു ഈഡൻ അമ്പാട്ട്, ക്ലസ്റ്റർ ഹെഡ് കെ.എ. ജസ്റ്റിൻ, ബ്രാഞ്ച് ഹെഡ് ജിതിൻ വർഗീസ്, ക്ഷേത്രം ഭാരവാഹികളായ ശ്രീകുമാർ ആർ. കമ്മത്ത്, നവീൻ ആർ. കമ്മത്ത്, രാജാറാം ഗോവിന്ദ ഷേണായി, അഡ്വ. രാമനാരായണ പ്രഭു, ടി.വി. രാജേഷ് ഷേണായി തുടങ്ങിയവർ പങ്കെടുത്തു.